Trending

VarthaLink

ക്ഷേമപെന്‍ഷൻ, ക്ഷാമബത്ത കുടിശ്ശിക നൽകാൻ പദ്ധതികൾ വെട്ടിച്ചുരുക്കുന്നു


തിരുവനന്തപുരം: ക്ഷേമപെൻഷൻ, ക്ഷാമബത്ത തുടങ്ങി കുടിശ്ശികയായ ആനുകൂല്യങ്ങൾനൽകാൻ വാർഷിക പദ്ധതിയിൽ മുൻഗണനയില്ലാത്തവ വേണ്ടെന്നുവെക്കും. മുൻഗണന തീരുമാനിക്കാൻ ചീഫ്സെക്രട്ടറി അധ്യക്ഷനായ സമിതിക്ക്‌ സർക്കാർ രൂപം നൽകി. പദ്ധതി വിഹിതത്തിൽ കുറവ് വരുത്തുന്നത് പരിശോധിക്കാൻ ധനമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭാ ഉപസമിതിയുണ്ടാക്കി.

കേന്ദ്രവിഹിതത്തിലെ ഇടിവും കടമെടുപ്പിലെ നിയന്ത്രണവും കാരണം കുടിശ്ശികയായ ആനുകൂല്യങ്ങൾ നൽകാൻ പദ്ധതിവിഹിതം ക്രമീകരിക്കേണ്ടതുണ്ടെന്ന് ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ അഗർവാളിന്റെ ഉത്തരവിൽ പറയുന്നു. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ക്രമീകരിക്കുക എന്നുപറഞ്ഞാൽ ചെലവ് നിയന്ത്രിക്കുകയോ നീട്ടിവെക്കുകയോ ചെയ്യുക എന്നാണർത്ഥം.

എന്നാൽ ഇനിയുള്ള രണ്ടുവർഷങ്ങളിൽ തിരഞ്ഞെടുപ്പുകൾ നേരിടേണ്ടതിനാൽ പദ്ധതിവിഹിതം നേരിട്ട് വെട്ടിക്കുറയ്ക്കുന്നത് പ്രായോഗികമാവില്ല. പകരം അനിവാര്യമല്ലാത്തവയ്ക്ക് അംഗീകാരംനൽകാതെ ചെലവ് നിയന്ത്രിച്ച് അവയ്ക്കുള്ള പണംകൂടി കുടിശ്ശികകൾ നൽകാൻ വിനിയോഗിക്കും.

മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചതുപോലെ അടുത്തവർഷത്തിനുള്ളിൽ ക്ഷേമപെൻഷൻ, ശമ്പളപരിഷ്കരണം, ക്ഷാമബത്ത തുടങ്ങിയവയിലെ കുടിശ്ശികനൽകണമെങ്കിൽ കുറഞ്ഞത് 30,000 കോടി കണ്ടെത്തണം.

Post a Comment

Previous Post Next Post