1. കോഴിക്കോട് സിറ്റി ഡി.എച്ച്.ക്യൂവില്‍ ജോലി
കോഴിക്കോട് സിറ്റി ഡി.എച്ച്.ക്യുവില്‍ നിലവില്‍ ഒഴിവുള്ള ക്യാമ്പ് ഫോളോവര്‍ (കുക്ക്, സ്വീപ്പര്‍, ധോബി) തസ്തികകളില്‍ നിയമനം നടക്കുന്നുണ്ട്. ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനമാണ് നടക്കുക. താത്പര്യമുള്ളവര്‍ അപേക്ഷ, ബയോഡാറ്റ, ആധാര്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 15ന് രാവിലെ 10.30ന് മാലൂര്‍ക്കുന്നിലെ കോഴിക്കോട് സിറ്റി ഡി.എച്ച്.ക്യുവില്‍ അഭിമുഖത്തിന് എത്തണം.
2. പാലിയേറ്റീവ് നഴ്സ്
മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പ്രൈമറി പരിരക്ഷാ പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തില്‍ പാലിയേറ്റീവ് നഴ്‌സിനെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ജൂലൈ 17ന് രാവിലെ 11 മണിക്ക് മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഇന്റര്‍വ്യൂവിന് എത്തണം.
യോഗ്യത: ജിഎന്‍എം/ ബി.എസ്.സി നഴ്‌സിങ്, ബിസിസിപിഎന്‍.
ഇന്റര്‍വ്യൂ സമയത്ത് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളും, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളും കൊണ്ടുവരണം.
3. വുമണ്‍ ഫെസിലിറ്റേറ്റര്‍
വയനാട് വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ജാഗ്രത സമിതി കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. എം.എസ്.ഡബ്ല്യൂ, അല്ലെങ്കില്‍ വുമണ്‍ സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികളുടെ പ്രായം 18നും 40നും ഇടയില്‍ ആയിരിക്കണം. വനിതകള്‍ക്കാണ് അവസരം. ആഗസ്റ്റ് 20ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഇന്റര്‍വ്യൂ നടക്കും.
4. ഓവര്‍സിയര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍
മലപ്പുറം എടവണ്ണ ഗ്രാമപഞ്ചായത്ത് എം.ജി.എന്‍.ആര്‍.ഇ.ജി. എസ് ഓഫീസിലേക്ക് ഓവര്‍സീയര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ പോസ്റ്റുകളിലേക്ക് നിയമനം നടത്തുന്നു. ഐ.ടി.ഐ, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ എഞ്ചിനീയറിങ്/ ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിങ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഓവര്‍സീയര്‍ പോസ്റ്റിലേക്ക് അപേക്ഷിക്കാം. ഈ പോസ്റ്റിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം.
ബി.കോം, പിജിഡിസിഎയുമുള്ളവര്‍ക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ പോസ്റ്റിലേക്കും അപേക്ഷിക്കാം. ജൂലൈ 17നുള്ളില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2700243.
5. ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി
മലപ്പുറം ജില്ലയില്‍ പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളില്‍ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ താല്‍ക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി വിജയിച്ച, പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട 18 നും 35 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ആകെ ഒഴിവുകള്‍ 7. നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസിലും അനുബന്ധ സ്ഥാപനങ്ങളിലുമായാണ് നിയമനം നടക്കുക. ബിരുദധാരികള്‍ക്ക് അഞ്ച് മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും. നിയമനം അപ്രന്റിസ്ഷിപ്പ് ആക്ട് അനുസരിച്ചുള്ള നിയമങ്ങള്‍ക്ക് വിധേയവും ഒരു വര്‍ഷത്തേക്ക് മാത്രവുമായിരിക്കും. ഉദ്യോഗാര്‍ഥികളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. തിരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിമാസം 10000 രൂപ ഓണറേറിയം ലഭിക്കും. അപേക്ഷാ ഫോറങ്ങള്‍ നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസിലും, നിലമ്പൂര്‍/എടവണ്ണ/ പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ലഭിക്കും. അപേക്ഷയോടൊപ്പം ജാതി, വരുമാനം, യോഗ്യത സംബന്ധിച്ച സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ ഉള്ളടക്കം ചെയ്ത് ജൂലൈ 20 നുള്ളില്‍ മേല്‍ ഓഫീസുകളില്‍ സമര്‍പ്പിക്കണം.
സംശയങ്ങള്‍ക്ക്: 04931 220315 ബന്ധപ്പെടുക.
6. റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒഴിവ്
റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.എല്‍.ഡി.എം ന്റെ ഭാഗമായ റവന്യൂ ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ വീഡിയോ എഡിറ്റര്‍, വിഷ്വല്‍ മീഡിയയില്‍ ഇന്റേണ്‍സ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് പോസ്റ്റുകളിലുമായി ഓരോ ഒഴിവുകളാണുള്ളത്. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 17. അഭിമുഖം, എഴുത്തുപരീക്ഷ ജൂലൈ 20ന് നടക്കും.
പ്രായപരിധി
വീഡിയോ എഡിറ്റര്‍ തസ്തികയിലെ ഉയര്‍ന്ന പ്രായപരിധി 35 ഉം ഇന്റേണ്‍ഷിപ്പിന് 30 വയസ്സുമാണ്.
വീഡിയോ എഡിറ്റര്‍
വീഡിയോ എഡിറ്റര്‍ നിയമനം ഒരു വര്‍ഷ കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ്. പ്രതിമാസം 20,065 രൂപ ശമ്പളം സൗജന്യ താമസ സൗകര്യം നല്‍കും. ന്യൂസ് ക്ലിപ്പുകള്‍ തയ്യാറാക്കല്‍, ലൈവ് ട്രാന്‍സ്മിഷന്‍ സ്വിച്ചിംഗ്, ഓണ്‍ലൈന്‍ എഡിറ്റിംഗ്, വീഡിയോ ഫൂട്ടേജിന്റെ അപ്‌ലോഡിങ്, ഡോക്യുമെന്ററികള്‍ തയ്യാറാക്കല്‍, സോഷ്യല്‍മീഡിയയ്ക്കു വേണ്ടി വിവിധ രൂപത്തിലുള്ള കണ്ടന്റുകള്‍ തയ്യാറാക്കല്‍ എന്നിവയാണ് ചുമതലകള്‍.
യോഗ്യത: പ്ലസ് ടു, വീഡിയോ എഡിറ്റിംഗില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ കോഴ്‌സും പാസായിരിക്കണം. ന്യൂസ് പോര്‍ട്ടല്‍/ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ വാര്‍ത്താധിഷ്ഠിത വീഡിയോ തയ്യാറാക്കുന്നതിലും എഡിറ്റിംഗിലും രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം.
ഇന്റേണ്‍
വിഷ്വല്‍ മീഡിയയില്‍ ഇന്റേണ്‍ഷിപ്പിന് ഒരു വര്‍ഷത്തേക്കാണ് നിയമനം. താമസം സൗജന്യമായിരിക്കും. മാസം 10,000 രൂപ വേതനം. പ്രായ പരിധി 30 വയസ്. പ്രായോഗിക, സാങ്കേതിക പരീക്ഷകളുടെയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഐ.എല്‍.ഡി.എം വെബ്‌സൈറ്റില്‍ ലഭ്യമായിട്ടുള്ള ഗൂഗിള്‍ ഫോം പൂരിപ്പിച്ച് അപേക്ഷ സമര്‍പ്പിക്കാം. വീഡിയോ എഡിറ്റിംഗില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന.
ഇ മെയില്‍: ildm.revenue@gmail.com
വെബ്‌സൈറ്റ്: https://ildm.kerala.gov.in/en .
7. മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍, സെക്യൂരിറ്റി നിയമനം
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍, സെക്യൂരിറ്റി സ്റ്റാഫ് റിക്രൂട്ട്‌മെന്റ്. പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററിലേക്കാണ് രണ്ട് തസ്തികകളില്‍ നിയമനം നടക്കുന്നത്. സ്ത്രീകള്‍ മാത്രം അപേക്ഷിച്ചാല്‍ മതി.
യോഗ്യത
എഴുത്തും വായനയും അറിയാവുന്നവര്‍ക്ക് അപേക്ഷിക്കാം.
ഹൈസ്‌കൂള്‍ വിദ്യാഭ്യാസം അഭികാമ്യം.
രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് സെക്യൂരിറ്റി സ്റ്റാഫ് തസ്തികയില്‍ മുന്‍ഗണന ലഭിക്കും.
പ്രായം
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍: 30 നും 45 നും മധ്യേ.
സെക്യൂരിറ്റി സ്റ്റാഫ്: 30 നും 50 നും മധ്യേ.
അപേക്ഷ
വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം 'വനിത സംരക്ഷണ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ബി2 ബ്ലോക്ക്, മലപ്പുറം 676505' എന്ന വിലാസത്തില്‍ എത്തിക്കണം.
സംശയങ്ങള്‍ക്ക്: 8281999059, 8714291005.
ഇന്റര്‍വ്യൂ: അപേക്ഷ നല്‍കിയ ഉദ്യോഗാര്‍ഥികള്‍ക്കായി ജൂലൈ 24 ന് രാവിലെ 10 മണിക്ക് പെരിന്തല്‍മണ്ണ സബ്കളക്ടര്‍ ഓഫീസില്‍ വെച്ച് ഇന്റര്‍വ്യൂ നടക്കും.