Trending

VarthaLink

നീറ്റ് പരീക്ഷയിലെ ക്രമക്കേട്: നാളെ രാജ്യവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം


ന്യൂഡൽഹി: നീറ്റ് വിഷയത്തിൽ ജൂലൈ നാലിന് രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നിർത്തലാക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഉടൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് എസ്എഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. എഐഎസ്എഫ്, പിഎസ്‌യു, എഐഎസ്‌ബി, എൻഎസ്‍യുഐ, എഐഎസ്എ എന്നീ വിദ്യാർത്ഥി സംഘടനകളും ബന്ദിന് ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്.

എൻടിഎക്കെതിരായ എതിരായ പ്രതിഷേധം ഏറ്റെടുക്കാൻ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ സംയുക്ത സമിതി രൂപീകരിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ നീറ്റുമായി ബന്ധപ്പെട്ട അഴിമതികളും നെറ്റ് ഉൾപ്പെടെയുള്ള ദേശീയതല പരീക്ഷകൾ നടത്തുന്നതിൽ യുജിസിയുടെ വീഴ്ചയും എൻടിഎയുടെ കഴിവുകേടും തുറന്നുകാട്ടപ്പെട്ടുവെന്ന് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ നേതൃത്വം പറഞ്ഞു. നീതി ആവശ്യപ്പെട്ടും എൻടിഎ റദ്ദാക്കണമെന്നും വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് രാജ്യത്തുടനീളം വിദ്യാർത്ഥികൾ പ്രതിഷേധത്തിലാണെന്നും അവർ പറഞ്ഞു.

ബുധനാഴ്ച ജന്ദ‍ർമന്ദറിലും പ്രതിഷേധം സംഘടിപ്പിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മാസ് മെയിലിങ് കാംപയിനും വിദ്യാ‍ർത്ഥി സംഘടനകൾ സംഘടിപ്പിക്കും.

Post a Comment

Previous Post Next Post