പാലക്കാട്: എ.ഐ.വൈ.എഫ് പാലക്കാട് ജില്ലാ ജോയൻ്റ് സെക്രട്ടറി ഷാഹിന(25)യെ മരിച്ചനിലയിൽ കണ്ടെത്തി. മണ്ണാർക്കാട് വടക്കുമണ്ണത്തെ വാടക വീട്ടിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സംഘടന പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഷാഹിനയുടെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. ആത്മഹ്യയെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് മണ്ണാർക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.