കോഴിക്കോട്: വെസ്റ്റ് നൈല്‍ പനി ബാധിച്ച് കോഴിക്കോട് ഒരാള്‍ മരിച്ചു. കണ്ണാടിക്കല്‍ സ്വദേശിയായ അമ്പത്തിരണ്ടുകാരനാണ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം. സംസ്ഥാനത്ത് പകർച്ചവ്യാധി വർധിച്ച സാഹചര്യത്തിൽ നിയന്ത്രണത്തിന് ജില്ലകളിൽ റാപ്പിഡ് റസ്പോൺസ് ടീം രൂപീകരിച്ചിട്ടുണ്ട്. ഡിഎംഒയുടെ നേതൃത്വത്തിൽ 15 അംഗ സംഘത്തെയാണ് ജില്ലകളിൽ നിയോഗിച്ചത്.
അതേസമയം സംസ്ഥാനത്ത് ഇന്നലെ നാലുപേർകൂടി പനി ബാധിച്ച് മരിച്ചു. ഇന്നലെ 13511 പേർ പനി ബാധിച്ച് ചികിത്സ തേടി. 99 പേർക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. 245 പേർക്ക് രോഗം സംശയിക്കുന്നു. 7 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. പനി ബാധിച്ചുള്ള മരണത്തിൽ ഒന്ന് വെസ്റ്റ് നൈൽ പനി ബാധിച്ചാണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.