ചേളന്നൂർ: ചേളന്നൂരിൽ ഓടികൊണ്ടിരുന്ന കാറിനു മുകളിൽ മരക്കൊമ്പ് വീണു. ബാലുശ്ശേരി റോഡിൽ കണ്ടന്നൂർ എൽ.പി. സ്കൂളിന് സമീപം തിങ്കളാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. ബാലുശ്ശേരി സ്റ്റേഷനിലെ വനിതാ സിവിൽ പോലീസ് ഓഫീസർ ജൂഹിയും ഭർത്താവും മക്കളും സഞ്ചരിച്ചിരുന്ന കാറിന് മുകളിലേക്കാണ് മരക്കൊമ്പ് വീണത്. ഇവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. നരിക്കുനി അഗ്നിരക്ഷാസേനയും കാക്കൂർ പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.