Trending

VarthaLink

ബാലുശ്ശേരി ടൗണിലെ കൂറ്റൻ തണൽമരവും മുറിച്ചു തുടങ്ങി

ബാലുശ്ശേരി: ബാലുശ്ശേരി ടൗണിൽ ഹൃദയഭാഗത്തുള്ള റോഡരികിലെ കൂറ്റൻ തണൽമരവും മുറിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽമരമാണ് മുറിച്ചുമാറ്റുന്നത്. ടൗണിലെ വ്യാപാരികളുടെ പരാതിയെത്തുടർന്ന് കോടതി ഇടപെട്ടാണ് മരം മുറിക്കാൻ നിർദ്ദേശം നൽകിയത്. 

കൊയിലാണ്ടി താമരശ്ശേരി സംസ്ഥാനപാത നവീകരിച്ചപ്പോൾ റോഡരികിലെ എല്ലാമരങ്ങളും മുറിച്ചുമാറ്റിയെങ്കിലും ടൗണിലെ ആൽമരം മുറിച്ചിരുന്നില്ല. മരം മുറിച്ചുതുടങ്ങിയതോടെ വെള്ളിയാഴ്ച രാവിലെ മുതൽ ബാലുശ്ശേരി ടൗണിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ബാലുശ്ശേരി ബ്ലോക്ക് റോഡ് മുതൽ ബാലുശ്ശേരി മുക്കുവരെ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു.

Post a Comment

Previous Post Next Post