പേരാമ്പ്ര: പേരാമ്പ്രയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് ചേനോളി കണ്ണമ്പത്ത് പാറ താമസിക്കും കല്പത്തൂര്‍ നടുവിലിടത്തില്‍ വിഷ്ണു വര്‍ദ്ധനെയാണ് പേരാമ്പ്ര ടൗണില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി 7. 30 ആണ് സംഭവം. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.പി ജനാര്‍ദ്ദനനും സംഘവുമാണ് അറസ്റ്റ് ചെയ്തത്. സംഘത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് സി.പി ഷാജി, സിഇഒ മാരായ അനൂപ് കുമാര്‍, എം.പി ഷബീര്‍ എന്നിവരും ഉണ്ടായിരുന്നു.