താമരശ്ശേരി: ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു. താമരശ്ശേരി ചുങ്കത്തെ ഓട്ടോ ഡ്രൈവറായ ഇരുമ്പിൻ ചീടൻ കുന്നുമ്മൽ സക്കീർ ബാബു (43) ആണ് മരിച്ചത്. താമരശ്ശേരിയിൽ നിന്നും പരപ്പനങ്ങാടിയിലേക്ക് കാറിൽ പോകുന്നതിനിടെ വഴിക്ക് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിക്ക് സമീപം കാർ നിര്‍ത്തി ഡോക്ടറെ കാണുന്നതിനായി നടന്നു പോകുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ ആളുകള്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: നസീറബീബി. മക്കൾ: ഷാഹറാബാനു, ഷബിൻഷാദ്, ഷഹനാ ഫാത്തിമ. മരുമകൻ: അബ്ദു. സഹോദരങ്ങൾ: കദീശേയി (കൽപ്പറ്റ), സുലൈഖ (വേങ്ങര), പരേതനായ മുഹമ്മദ് (റങ്ക്), ബഷീർ, ജമീല, അബ്ബാസ്, റസാഖ്, സഫിയ, സുഹറാബി.
മയ്യത്ത് നിസ്കാരം രാത്രി 10.30 ന് കെടവൂർ ജുമാ മസ്ജിദിൽ നടക്കും.