Trending

VarthaLink

കോഴിക്കോട് ജില്ലയിൽ വോട്ടണ്ണൽ നടക്കുന്ന പ്രദേശങ്ങളിൽ ബുധനാഴ്ച വരെ നിരോധരാജ്ഞ


കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വെള്ളിമാട്കുന്ന്, താമരശ്ശേരി (കോരങ്ങാട്) പരിസരങ്ങളിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണൽ നടക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് പരിധിയിൽ വരുന്ന കോഴിക്കോട് കോർപ്പറേഷൻ 11, 15 വാർഡുകളിലും വയനാട് ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന തിരുവമ്പാടിയിലെ വോട്ടെണ്ണുന്ന താമരശ്ശേരി കോരങ്ങാട് സെൻറ് അൽഫോൻസ സീനിയർ സെക്കൻഡറി സ്കൂളിന്റെ 100 മീറ്റർ ചുറ്റളവിലുമാണ് ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

തിങ്കളാഴ്ച (ജൂൺ 3) വൈകീട്ട് അഞ്ചുമണിക്ക് നിലവിൽ വന്ന നിരോധനാജ്ഞ ബുധനാഴ്ച രാവിലെ 10 വരെ തുടരും.

Post a Comment

Previous Post Next Post