കോഴിക്കോട്: കോഴിക്കോട്ടെ പ്രമുഖ വ്യാപാരിയും മീഞ്ചന്ത സ്വദേശിയുമായ പാരീസ് അബൂബക്കർ ഹാജി (94) നിര്യാതനായി. പാളയം പാരീസ് ഹോട്ടൽ ഉടമയാണ്.
അനാഥക്കുട്ടികളുടെ സംരക്ഷണത്തിനും ഉന്നമനത്തിനുമായി പ്രവർത്തിക്കുന്ന അബൂബക്കർ ഹാജി 1977 മുതൽ കാലിക്കറ്റ് ഓർഫനേജ് കമ്മറ്റിയുടെ ചെയർമാനാണ്. കലിക്കറ്റ് ഓർഫനേജ് ഐ.ടി.ഐ, കാലിക്കറ്റ് ഓർഫനേജ് ടി.ടി.ഐ എന്നീ സ്ഥാപനങ്ങളുടെ മാനേജറുമായിരുന്നു. കൊളത്തറ കാലിക്കറ്റ് ഇസ്‍ലാമിക് കൾച്ചറൽ സൊസൈറ്റിയുടെ ആരംഭകാലം മുതൽക്കുള്ള സജീവ അംഗവും നിലവിൽ വൈസ് ചെയർമാനുമാണ്. സൊസൈറ്റിയുടെ കീഴിലുള്ള വികലാംഗ വിദ്യാലയം, സ്നേഹമഹൽ സ്പെഷ്യൽ സ്കൂൾ, മാത്തറയിലെ സി.ഐ.ആർ.എച്ച്, എസ്, പി.കെ.സി.ഐ.സി. എസ് കോളേജ്, ബി.എഡ് കോളേജ് എന്നീ സ്ഥാപനങ്ങളുടെ എക്‌സിക്യൂട്ടിവ് കമ്മറ്റി മെംബറുമാണ്.
ഭാര്യമാർ: വടകര പുത്തൻ പുരയിൽ സൈനബ, ഫ്രാൻസിസ് റോഡ് കൊശാനി വീട്ടിൽ കൽമാബി. മക്കൾ: ഫൈസൽ അബൂബക്കർ (ഖത്തർ), ജലീൽ (സിറ്റി ലൈറ്റ് റെസ്‌റ്റോറന്റ്), നൗഫൽ (കെയർ ഹോം), മുജീബ് (ഇന്തോനേഷ്യ), അഫ്സൽ (മദ്രാസ്), നജീബ് (ഖത്തർ), ആയിഷ, ശബാന. മരുമക്കൾ: റംല, നസീഹ, സലീമ, ഫാത്തിമ, ശബാന, ഫസീല, അഹ്‌റാഫ്.
മയ്യിത്ത് നിസ്കാരം രാത്രി 9 മണിക്ക് മീഞ്ചന്ത ജുമാ മസ്ജിദിൽ. ഖബറടക്കം 9.30ന് മാത്തോട്ടം ഖബർ സ്ഥാനിൽ.