Trending

VarthaLink

ബാലുശ്ശേരിയില്‍ വീടിനോട് ചേര്‍ന്നുള്ള ഷെഡിന് തീപിടിച്ച് വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു

ബാലുശ്ശേരി: ബാലുശ്ശേരി കാട്ടാംവള്ളി പെട്രോള്‍പമ്പിന് പിൻവശം പുതിയതായി നിര്‍മ്മിക്കുന്ന വീടിനോട് ചേര്‍ന്നുള്ള ഷെഡിന് തീപിടിച്ച് വീട്ടുപകരണങ്ങൾ കത്തിനശിച്ചു. ഓട്ടോ ഡ്രൈവറായ മീത്തലെ പെരുന്തോട് രവീന്ദ്രന്റെ വീടിനോട് ചേർന്നുള്ള ഷെഡിൽ നിന്നും പാചകം ചെയ്യുന്നതിനിടെ അടുപ്പിൽ നിന്നും തീ പടർന്ന് പിടിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം.

നിര്‍മ്മാണം നടക്കുന്ന വീടായതിനാൽ വീട്ടുകാര്‍ ഷെഡിൽ വച്ചാണ് ഭക്ഷണം പാചകം ചെയ്തിരുന്നത്.ഈ സമയം രവീന്ദ്രന്റെ മക്കൾ മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. തീപ്പിടുത്തത്തിൽ ഷെഡിൻ്റെ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു. കൂടാതെ ഫ്രിഡ്ജ്, മിക്‌സി, കട്ടില്‍, മേശ തുടങ്ങി വീട്ടുപകരണങ്ങളും കത്തി നശിച്ചു. 

തീ കത്തുന്നത് കണ്ട് റോഡിലുള്ളവരാണ് വിവരമറിയിച്ചത്. തൊട്ടടുത്തുതന്നെയാണ് പെട്രോൾ പമ്പും പ്രവർത്തിക്കുന്നത്. രണ്ടുയൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ ജാഫര്‍ സാദിഖും സംഘവും ഏറെ നേരെത്തെ പരിശ്രമത്തിനൊടുവിൽ തീ അണയ്ക്കുകയായിരുന്നു.

Post a Comment

Previous Post Next Post