Trending

VarthaLink

താമരശ്ശേരി മലപുറത്ത് വാഹനാപകടം; കാന്തപുരം സ്വദേശിക്ക് ഗുരുതര പരുക്ക്


താമരശ്ശേരി: താമരശ്ശേരിക്ക് സമീപം മലപുറത്ത് ദേശീയപാതയിലുണ്ടായ വാഹനപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരപരുക്ക്. ബൈക്ക് യാത്രികനായ കാന്തപുരം സ്വദേശി സുഹൈൽ (20)നാണ് പരക്കേറ്റത്. 

രാവിലെ 9.15 ഓടെയായിരുന്നു അപകടം. താമരശ്ശേരി ഭാഗത്തു നിന്നും ഈങ്ങാപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് എതിർദിശയിൽ നിന്നും വന്ന കാറിൽ ഇടിച്ച ശേഷം പിന്നാലെ വന്ന ഓട്ടോറിക്ഷക്ക് മേൽ പതിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണംവിട്ട ഓട്ടോ മതിലിൽ ഇടിച്ചു. പരിക്കേറ്റ സുഹൈലിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post