തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ പെൻഷൻ ഗുണഭോക്താക്കൾ വാർഷിക മസ്റ്ററിംഗ് ആഗസ്റ്റ് 24നുള്ളിൽ പൂർത്തിയാക്കണമെന്ന് ധനവകുപ്പ് ഉത്തരവിറക്കി. 2023 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ 25.06.2024 മുതൽ 24.08.2024 വരെയുള്ള കാലയളവിനുള്ളിൽ വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണെന്ന് ഉത്തരവിൽ പറയുന്നു.
25.06.2024 മുതൽ 24.08.2024 വരെ വാർഷിക മസ്റ്ററിംഗിനായി സമയം അനുവദിച്ചിട്ടുണ്ടെന്നും, എല്ലാ തദ്ദേശ ഭരണസമിതിയും (അർബൻ /റൂറൽ) ഗുണഭോക്താക്കളേയും അറിയിക്കുന്നതിനും കാര്യക്ഷമമായ മസ്റ്ററിംഗ് ഉറപ്പുവരുത്തുന്നതിനുമുള്ള അടിയന്തിര നടപടികൾ സ്വികരിക്കണമെന്ന് ഉത്തരവിൽ നിർദ്ദേശുണ്ട്
മസ്റ്ററിംഗിനുള്ള അംഗീകൃത സർവ്വീസ് ചാർജ്ജ് ഗുണഭോക്താക്കൾതന്നെ ബന്ധപ്പെട്ട അക്ഷയ കേന്ദ്രത്തിന് നൽകേണ്ടതാണ്. മസ്റ്ററിംഗ് പുരോഗതി ആഴ്ചതോറും അവലോകനം ചെയ്യേണ്ടതും സമയബന്ധിതമായി മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ അപ്പപ്പോൾതന്നെ സ്വീകരിക്കേണ്ടതുമാണെന്ന് ധനകാര്യവരുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിലൂടെ അറിയിച്ചു.