Trending

VarthaLink

കക്കയം-തലയാട് റോഡിൽ മണ്ണിടിച്ചിൽ; രാത്രി യാത്ര ഒഴിവാക്കണമെന്ന് അധികൃതർ

തലയാട്: കക്കയം-തലയാട് റോഡിൽ 26-ാം മൈലിനടുത്ത് കനത്തമഴയിൽ മണ്ണിടിച്ചിലുണ്ടായി. വലിയ കല്ലുകളും മണ്ണും ഒരുമിച്ചു റോഡിലേക്കു വീണതിനാൽ വാഹനഗതാഗതം പൂർണമായും തടസ്സപ്പെട്ടു. തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം.

മണ്ണ്, കൂറ്റൻ പാറക്കൂട്ടങ്ങൾ, തെങ്ങ്, മരങ്ങൾ എന്നിവ റോഡിലേക്ക് വീണിട്ടുണ്ട്. രണ്ട് വൈദ്യുതി തൂണുകളും തകർന്നു. രാത്രിയിൽ വീണ്ടും ഇടിച്ചിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതിനാൽ പാതയിലെ തടസ്സം നീക്കാൻ സാധിക്കുന്നില്ല. മണ്ണ് നീക്കം പുരോഗമിക്കുകയാണ്.

ഈ മേഖലയിലാണ് കഴിഞ്ഞദിവസം മരം വീഴുന്ന സമയത്ത് സ്കൂട്ടർ യാത്രക്കാരി അദ്ഭുതകരമായി രക്ഷപ്പെട്ടത്. 28-ാം മൈൽ-തലയാട് ഭാഗത്ത് മലയോര ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട പണികളുടെ ഭാഗമായി റോഡിന്റെ വീതികൂട്ടൽ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നതിനാൽ പ്രദേശത്ത് മണ്ണിടിച്ചിലിന് സാധ്യതയേറെയാണ്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ മേഖലയിലൂടെയുള്ള രാത്രിയാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post