Trending

VarthaLink

മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്രമോദി


ന്യൂഡല്‍ഹി: മൂന്നാം തവണ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്രമോദി. രണ്ടാമതായി രാജ്നാഥ് സിങും മൂന്നാമതായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. നാലാമത് സത്യപ്രതിജ്ഞ നിതിന്‍ ഗഡ്കരിയുടേത്. ഗഡ്കരിക്കുശേഷം ജെ.പി.നഡ്ഡയും ആറാമതായി ശിവരാജ് സിങ് ചൗഹാനും സത്യപ്രതിജ്ഞ ചെയ്തു. നിര്‍മല സീതാരാമന്‍ ഏഴാമത്. മൂന്ന് മോദി മന്ത്രിസഭയിലും അംഗമായിരുന്ന ഏക വനിതയാണ് നിര്‍മല സീതാരാമന്‍. 72 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. 

72 അംഗ മന്ത്രിസഭയാണ് ചുമതലയേല്‍ക്കുന്നത്. 30 കാബിനറ്റ് മന്ത്രിമാർ. 6 പേർക്ക് സ്വതന്ത്ര ചുമതല. 36 പേർ‌ സഹമന്ത്രിമാർ. രാഷ്ട്രത്തലവന്മാരും എൻഡിഎ നേതാക്കളും മറ്റു വിശിഷ്ടാതിഥികളുമടക്കം എണ്ണായിരത്തോളം പേർ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിനു സാക്ഷിയായി. മല്ലികാര്‍ജുന്‍ ഖര്‍ഗെയും ചീഫ് ജസ്റ്റിസും ചടങ്ങില്‍ പങ്കെടുത്തു. ഏക്നാഥ് ഷിൻ‌ഡെയും അജിത് പവാറും ചടങ്ങിനെത്തി. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, റിപ്പബ്ലിക് ഓഫ് സീഷെൽസ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ് തുടങ്ങിയവർ ചടങ്ങിനെത്തിയിട്ടുണ്ട്. അംബാനി കുടുംബവും താരങ്ങളായ ഷാറൂഖ്ഖാനും രജനീകാന്തും പങ്കെടുത്തു. 

Post a Comment

Previous Post Next Post