താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ലോറി മറിഞ്ഞ് അപകടം. വയനാട്ടില്‍ നിന്ന് മരം കയറ്റി ചുരം ഇറങ്ങുകയായിരുന്ന ലോറിയാണ് എട്ടാം വളവില്‍ മറിഞ്ഞത്. പുലര്‍ച്ചെയായിരുന്നു 2 മണിയോടെയായിരുന്നു അപകടം. ക്ലീനര്‍ കൂടത്തായി പൂവോട്ടില്‍ സലീമിന് അപകടത്തില്‍ നിസ്സാര പരിക്കേറ്റു. ഡ്രൈവര്‍ കൂടത്തായി പൂവോട്ടില്‍ ഷാഹിദ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
എതിരെ വന്ന കാറിനെ രക്ഷപ്പെടുത്താനായി പെട്ടെന്ന് വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു.
വണ്‍വെ അടിസ്ഥാനത്തിലാണ് ഇതുവഴി വാഹനങ്ങള്‍ കടന്നുപോകുന്നത്. ജെസിബി എത്തിച്ച് മരം മാറ്റി കയറ്റി. ക്രെയിന്‍ എത്തിച്ച് ലോറി നിവർത്തിയുണ്ടുണ്ട്. ഏറെനേരം ഗതാഗത തടസം നേരിട്ടതിനാൽ നിലവിൽ രൂക്ഷമായ വാഹന തിരക്കാണ് അനുഭവപ്പെടുന്നത്.