Trending

VarthaLink

ജൂൺ മാസത്തെ റേഷൻ വിതരണം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാത്ത് 2024-ജൂൺ മാസത്തെ റേഷൻ വിതരണം ഇന്നു (തിങ്കളാഴ്ച) മുതൽ ആരംഭിച്ചു. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2024-ജൂൺ മാസത്തെ റേഷൻ വിഹിതം താഴെ ഉൾപ്പെടുത്തിയിരിക്കുന്നു.

മഞ്ഞ കാർഡ് (AAY) - 30.കി അരിയും 3.കി ഗോതമ്പും സൗജന്യമായും 2 പായ്ക്കറ്റ് ആട്ട 7/- രൂപ നിരക്കിലും ലഭിക്കും.

പിങ്ക് കാർഡ് (PHH) - ഓരോ അംഗത്തിനും 4.കി അരിയും 1.കി ഗോതമ്പും സൗജന്യമായി ലഭിക്കും. (കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിൻ്റെ അളവിൽ നിന്നും 3 .കി കുറച്ച്, അതിന് പകരം 3 പായ്ക്കറ്റ് ആട്ട 9/- രൂപ നിരക്കിൽ ലഭിക്കുന്നതാണ്.

നീല കാർഡ് (NPS) - ഓരോ അംഗത്തിനും 2 കി. അരി വീതം കിലോയ്ക്ക് 4/- രൂപ നിരക്കിൽ ലഭിക്കും. കൂടാതെ കാർഡിന് അധിക വിഹിതമായി 4 കി. അരി കിലോയ്ക്ക് 10.90/- രൂപാ നിരക്കിൽ ലഭിക്കും.

വെള്ള കാർഡ് (NPNS) - കാർഡിന് 5 കി. അരി, കിലോയ്ക്ക് 10.90/- രൂപ നിരക്കിൽ ലഭിക്കും.

ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.

Post a Comment

Previous Post Next Post