Trending

VarthaLink

നാടന്‍ തോക്കുമായി ബാലുശ്ശേരിയിൽ മൂന്നുപേര്‍ പിടിയില്‍


ബാലുശ്ശേരി: നാടന്‍ തോക്കുമായി മൂന്നുപേര്‍ ബാലുശ്ശേരി പോലീസിൻ്റെ പിടിയില്‍. എസ്റ്റേറ്റ്മുക്ക് മൊകായിക്കല്‍ അനസ്, കോട്ടക്കുന്നുമ്മല്‍ ഷംസുദ്ദീന്‍, തലയാട് സ്വദേശി സുനില്‍കുമാര്‍ (58) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും മൂന്ന് ടോര്‍ച്ചുകളും, ഒരു തിരയും, കത്തിയും കണ്ടെത്തിയിട്ടുണ്ട്. 

ബാലുശ്ശേരി കാഞ്ഞിക്കാവ് പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരെ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പ്രതികളെ പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post