Trending

VarthaLink

ലോകകപ്പ് നേടി തൊട്ടുപിന്നാലെ ടി20 ക്രിക്കറ്റിൽ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലി

ബാർബഡോസ്: ടി20 കിരീടം ഒരിക്കല്‍ക്കൂടി മുത്തമിട്ട് അഭിമാനവും സന്തോഷവും ആരാധകര്‍ക്ക് അങ്ങേയറ്റം ആവേശവും നല്‍കിയ കളിയില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലി. ടി20യില്‍ ഇനി ഉണ്ടാകില്ലെന്നും പുതുതലമുറക്കായി വഴി മാറുന്നുവെന്നും വിരാട് പറഞ്ഞു.

ഇന്ത്യയുടെ വിജയത്തില്‍ 76 റണ്‍സ് നേടിയതിന് മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കോഹ്ലി തന്റെ 35ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

ഇത് എന്റെ അവസാന ടി20 ലോകകപ്പായിരുന്നു, ഞങ്ങള്‍ നേടാന്‍ ആഗ്രഹിച്ചതും ഇതാണ്. ദൈവം മഹാനാണ്. ഇന്ത്യക്കായി കളിക്കുന്ന എന്റെ അവസാന ടി20 മത്സരമായിരുന്നു ഇത്. ആ കപ്പ് ഉയര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. അത് നേടിയെന്നും വിരാട് പറഞ്ഞു

Post a Comment

Previous Post Next Post