താമരശ്ശേരി: അടിവാരം ടൗണില്‍ സ്കൂട്ടറിന് പിന്നില്‍ ട്രാവലര്‍ ഇടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രികരായ താമരശ്ശേരി കുടിക്കിലുമ്മാരം സ്വദേശികളായ അമ്മക്കും മകള്‍ക്കും പരിക്കേറ്റു.
ഇവരുടെ തൊട്ടുമുന്നിൽ പോവുകയായിരുന്ന ബൊലേറൊ ബ്രെെക്ക് ചെയ്തതിനേ തുടര്‍ന്ന് ബ്രെെക്ക് ചെയ്ത ഇവർ സഞ്ചരിച്ച സ്കൂട്ടറിനെ പിന്നിൽ വന്ന ട്രാവലര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ സ്കൂട്ടര്‍ യാത്രികരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ നിന്ന് പ്രാഥമിക ചികിൽസ നൽകിയ ശേഷം മുക്കം കെഎംസിടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.