Trending

VarthaLink

റായ്ബറേലിയിൽ രാഹുൽ ഗാന്ധിയും അമേത്തിയിൽ കിശോരി ലാൽ ശർമയും കോൺഗ്രസ് സ്ഥാനാർത്ഥികളാവും


ന്യൂഡൽഹി: അമേഠി, റായ്ബറേലി ലോക്സഭാ മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. റായ്ബറേലി മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിക്കും. അമേത്തിയിൽ കിശോരി ലാൽ ശർമയും സ്ഥാനാർത്ഥിയാകും. സോണിയ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയിൽ മത്സരിക്കാൻ രാഹുൽ ഗാന്ധി ഇന്നലെയാണ് താല്പര്യം അറിയിച്ചത്. ഈ മണ്ഡലങ്ങളിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഇന്നാണ്.

ഇന്നലെ രാത്രി പ്രഖ്യാപനമുണ്ടാകും എന്നായിരുന്നു സൂചന. എന്നാല്‍, രാത്രി ഏറെ വൈകിയും ഔദ്യോഗിക പ്രഖ്യാപനമുണ്ടായില്ല. റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. 2004 മുതല്‍ റായ്ബറേയില്‍ നിന്നുള്ള എംപിയായ സോണിയാ ഗാന്ധി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറിയതിന് പിന്നാലെ, റായ്ബറേലി സീറ്റില്‍ പ്രിയങ്ക മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍, പ്രിയങ്ക ഇത്തവണയും മത്സരത്തിനില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രിയങ്ക ഗാന്ധി ഇല്ലെന്ന് അറിയിച്ചതോടെയാണ് റായ്ബറേലിയിൽ മത്സരിക്കാൻ രാഹുലിന്റെ പേര് ഉയർന്നുവന്നത്.

അമേത്തിയില്‍ കോണ്‍ഗ്രസ് കിഷോരി ലാല്‍ ശര്‍മയിലേക്കെത്തി. 2004, 2009, 2014 തെരഞ്ഞെടുപ്പുകളില്‍ അമേത്തിയില്‍ നിന്നും രാഹുല്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2019ലെ തെരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയോട് രാഹുല്‍ തോൽക്കുകയായിരുന്നു. അമേത്തിയില്‍ കേന്ദ്രമന്ത്രിയും സിറ്റിങ് എം.പിയുമായ സ്മൃതി ഇറാനിയും റായ്ബറേലിയില്‍ യുപി മന്ത്രി ദിനേശ് പ്രതാപ് സിങുമാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍. 2019ല്‍ സോണിയ ഗാന്ധിയോട് മത്സരിച്ച് തോറ്റയളാണ് ദിനേശ് പ്രതാപ് സിങ്. രാജ്യസഭ അംഗമായതിനെ തുടര്‍ന്നാണ് റായ്ബറേലിയില്‍ മത്സരിക്കുന്നതില്‍നിന്നും സോണിയ ഗാന്ധി പിന്മാറിയത്.

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടത്തില്‍ മെയ് 20നാണ് ഇരു മണ്ഡലങ്ങളിലേയും വോട്ടെടുപ്പ്. അമേത്തിയില്‍ ഇതിനോടകം സ്മൃതി ഇറാനി വലിയതോതിലുള്ള പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. രാഹുല്‍ ഗാന്ധി അമേത്തിയിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കൂറ്റന്‍ ഫ്ലക്സുകള്‍ കഴിഞ്ഞദിവസം മണ്ഡലത്തില്‍ സ്ഥാപിച്ചിരുന്നു

പാര്‍ട്ടി നേതൃത്വം എന്തു തീരുമാനിക്കുന്നോ, അത് അംഗീകരിക്കുമെന്ന് രാഹുൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നെങ്കിലും, എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ റായ്ബറേലിയിലും വിജയിച്ചാല്‍, വയനാട് സീറ്റ് ഒഴിയാനാകില്ലെന്ന് നിബന്ധനവെച്ചു എന്നാണ് റിപ്പോര്‍ട്ട്. വയനാട്ടില്‍ മാത്രം മത്സരിക്കുന്നത് ഉത്തരേന്ത്യയില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് രാഹുലിനോട് രണ്ടാമതൊരു മണ്ഡലം കൂടി തിരഞ്ഞെടുക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടത്.

Post a Comment

Previous Post Next Post