Trending

VarthaLink

കുറ്റ്യാടി ജലസേചന പദ്ധതി കക്കോടി ബ്രാഞ്ച് കനാൽ അടച്ചു


ഉള്ളിയേരി: കുറ്റ്യാടി ജലസേചന പദ്ധതി കക്കോടി ബ്രാഞ്ച് കനാൽ മഴ ആരംഭിച്ചതോടെ അടച്ചു. പെരുവണ്ണാമൂഴി ഡാമിൽ നിന്ന് കൃഷിക്കായി വെള്ളമെത്തിക്കാൻ ലക്ഷ്യമിട്ട് 1962-ൽ തുടങ്ങിയതാണ് കുറ്റ്യാടി ജലസേചന പദ്ധതി. 1973-ൽ ഭാഗികമായി കമ്മീഷൻ ചെയ്ത പദ്ധതി നിലവിൽ വന്നതിനു ശേഷം 51-ാം വർഷത്തെ ജല വിതരണമായിരുന്നു ഇത്തവണത്തേത്. 

വർഷാ വർഷം ഡാമിൽ നിന്ന് വടകര മേഖലയിലേയ്ക്ക് വെള്ളമെത്തിക്കുന്ന വലതുകര പ്രധാന കനാലിലേക്കാണ് ആദ്യം വെള്ളം തുറന്നു വിടുക. പിന്നീട് കൊയിലാണ്ടി, പേരാമ്പ്ര, കക്കോടി മേഖലയിലേക്ക് വെള്ളമെത്തിക്കുന്ന ഇടതുകര പ്രധാന കനാൽ തുറന്നു വിടുകയാണ് പതിവ്. 

ഇത്തവണ കനാലിൻ്റെ പകുതിഭാഗം മാത്രമാണ് ശുചീകരണ പ്രവർത്തികൾ നടന്നത്. 2024-ലെ കനാൽ ശുചീകരണ പ്രവർത്തി സ്വകാര്യ വ്യക്തിക്ക് കരാർ നൽകിയിരുന്നതായിരുന്നു. എന്നാൽ ഉള്ളിയേരി-19, കാഞ്ഞിക്കാവ്, കൂനഞ്ചേരി പാലം വരെ ഭാഗികമായിട്ടാണ് ശുചീകരണം നടന്നത്. ഇതിനെ തുടർന്ന് കനാൽ ശുചീകരണം കാര്യക്ഷമമല്ലെന്നു നാട്ടുകാരുടെ പരാതിയും ഉയർന്നിരുന്നു.

Post a Comment

Previous Post Next Post