ബ്രസീലിയ: ജൂണിൽ നടക്കുന്ന കോപാ അമേരിക്ക ടൂർണമെന്റിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. പരിശീലകൻ ഡോറിവെൽ ജൂനിയർ കഴിഞ്ഞ ദിവസമായിരുന്നു 23 അംഗ ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചത്. പരുക്കേറ്റ് വിശ്രമത്തിൽ കഴിയുന്ന നെയ്മർ ടീമിൽ ഇടം നേടിയിട്ടില്ല. ടോട്ടൻഹാം മുന്നേറ്റ താരം റിച്ചാർലിസൻ, മാഞ്ചസ്റ്റർ യുനൈറ്റഡ് പ്രതിരോധ താരം കസാമിറോ എന്നിവർ ഇല്ലാതെയാണ് ടീം പ്രഖ്യാപിച്ചത്. അതേസമയം പതിനേഴുകാരൻ എൻട്രിക് ടീമിലിടം പിടിച്ചിട്ടുണ്ട്. ഗ്രൂപ്പ് ഡിയിൽ കൊളംബിയ, പരാഗ്വ, കോസ്റ്ററിക്ക എന്നിവർക്കൊപ്പമാണ് ബ്രസിലിന്റെ സ്ഥാനം.
ടീം: ഗോൾകീപ്പർമാർ- ആലി സൺ ബക്കർ, ബെൻഡോ, എഡേഴ്സൻ.
പ്രതിരോധം- ഡാനിലോ, യാൻ കൗട്ടോ, ഗ്വിൽഹർ മേ അറാന, വെൻഡെൽ, ബെറാൾഡോ, എഡർ മിലിഷ്യാ വോ, ഗബ്രിയേൽ മഗാലസ്, മാർകിഞ്ഞോസ്.
മധ്യനിര- ആൻഡ്രിയാസ് പെരേര, ബ്രൂണോ ഗ്വിമറസ്, ഡഗ്ലസ് ലൂയീസ്, ജാവോ ഗോമസ്, ലൂക്കാസ് പക്വേറ്റ
മുന്നേറ്റനിര- എൻഡ്രിക്, എവാനിൽസൻ, ഗബ്രിയേൽ മാർട്ടിനല്ലി, റഫീഞ്ഞ, റോഡ്രിഗോ, സവിഞ്ഞോ, വിനീഷ്യസ് ജുനിയർ.