നന്മണ്ട: നരിക്കുനി റോഡിലെ കൂളിപ്പൊയിൽ ചേതന വായനശാലയ്ക്കു സമീപം ഗ്യാസ് പൈപ്പിനായി കീറിയ ആഴമേറിയ കിടങ്ങിനു സമീപം ഇരുചക്രവാഹന യാത്രക്കാർ തെന്നിവീഴുന്നതും കുടുംബസമേതം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതിമാരും കുട്ടികളും അപകടത്തിൽപ്പെട്ടതിനെ കുറിച്ചും കഴിഞ്ഞ തിങ്കളാഴ്ച വാർത്താലിങ്ക് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അധികൃതർ കിടങ്ങ് മണ്ണിട്ട് മൂടി. വാർത്ത ശ്രദ്ധയിൽപ്പെട്ട അധികൃതർ രണ്ടുദിവസത്തെ പ്രവൃത്തി ഉടൻ പൂർത്തിയാക്കിയാണ് റോഡ് നന്നാക്കിയത്. ഇതോടെ കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും സുരക്ഷിതമായി യാത്രചെയ്യാനായി.
നന്മണ്ട കൂളിപ്പൊയിലിലെ അപകടക്കുഴി; ഗ്യാസ് പൈപ്പ് ലൈനിനായി കീറിയ കിടങ്ങ് നികത്തി.
bywebdesk
•
0