Trending

VarthaLink

കൊടുവള്ളിയിൽ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു.

കൊടുവള്ളി: അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു. കൊടുവള്ളി ജി എം എൽ പി സ്കൂളിലെ അധ്യാപിക ഷബീല ഇ കെ (33) ആണ് മരണപ്പെട്ടത്. ഈ അവധിക്കാല അധ്യാപക പരിശീലനത്തിൽ രണ്ടാംക്ലാസിലെ റിസോഴ്സ് പേഴ്സണായിരുന്നു.

അധ്യാപക പരിശീലനത്തിനു പോവാനൊരുങ്ങുന്നതിനിടയിൽ ഇന്നു രാവിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിയില്ല. ഇന്നലെ താമരശ്ശേരിയിൽ വെച്ച് നടന്ന പരിശീലന പരിപാടിയിലും അധ്യാപിക ക്ലാസ് എടുത്തിരുന്നു. പിതാവ്: പരേതനായ ഒതയോത്ത് കുഞ്ഞാലി.

Post a Comment

Previous Post Next Post