കോഴിക്കോട്: സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു. ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടറിൽ ജോലി ചെയ്യുന്ന ശ്യാംലാൽ ടി.എം ആണ് മരിച്ചത്. ഇന്ന് രാവിലെ ഗോവ ഗവർണറുടെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുവാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോകവേ കല്ലായിൽ വെച്ച് ബസിൽ കുഴഞ്ഞു വീഴുകയായിരുന്നു.
ശ്യാംലാലിനെ ആദ്യം മനോഹർ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രാവിലെ 9.30 ഓടെ മരണപ്പെടുകയായിരുന്നു. ഒഞ്ചിയം വള്ളിക്കാട് സ്വദേശിയാണ് ശ്യാംലാൽ.