Trending

VarthaLink

കോഴിക്കോട് സൂര്യാതാപമേറ്റ് പെയിൻ്റിങ് തൊഴിലാളി മരിച്ചു.


കോഴിക്കോട്: സൂര്യാതാപമേറ്റ് കോഴിക്കോടും ഒരു മരണം. പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്. പെയിന്റിങ് തൊഴിലാളിയായ വിജേഷ് ജോലിസ്ഥലത്ത് വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു.

വെയിലേറ്റതിനേത്തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് വിജേഷിന് സൂര്യാഘാതമേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

Post a Comment

Previous Post Next Post