ബാലുശ്ശേരി: ബാലുശ്ശേരിയിൽ കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. ബാലുശ്ശേരി കാരണത്ത് വയല്‍ ബാലന്‍ (70) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 7 മണിയോടെയാണ് അപകടം.
റോഡരികിലൂടെ നടന്നു പോകുകയായിരുന്ന വയോധികനെ ഗോകുലം കോളജിന് സമീപത്ത് വച്ച് കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമയി പരിക്കേറ്റ അദ്ദേഹത്തെ ഉടനെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമദ്ധ്യേ മരിച്ചു.
ഭാര്യ: കല്യാണി. മക്കള്‍: രഞ്ജിത്, മനു.