Trending

VarthaLink

ഉള്ളിയേരി കരിമ്പാപൊയില്‍ നിയന്ത്രണംവിട്ട കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികർക്ക് പരിക്ക്


ഉള്ളിയേരി: ഉള്ളിയേരി കരിമ്പാപൊയില്‍ കാര്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയൂര്‍ സ്വദേശികളായ തെങ്ങുകയറ്റ തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്.

നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് തെറിപ്പിക്കുകയും തുടര്‍ന്ന് റോഡരികിലെ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് മറിയുകയുമായിരുന്നു. ഇന്നലെ പുലര്‍ച്ചെ 5 മണിയോടെയായിരുന്നു അപകടം. കാർ ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കാര്‍ യാത്രക്കാരൻ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു.

Post a Comment

Previous Post Next Post