നന്മണ്ട: കൂളിപ്പൊയിൽ പിലാത്തോട്ടത്തിൽ പുറായിൽ ആണ്ടിക്കുട്ടി മാസ്റ്റർ (83) നിര്യാതനായി. മാതാപിതാക്കൾ: പരേതരായ കേളപ്പൻ, കുട്ടൂലി. പഴയ കാല സി.പി.ഐ.എം ൻ്റെ സജീവ പ്രവർത്തകനായിരുന്നു. കൂളിപ്പൊയിൽ, നന്മണ്ട പരിസര പ്രദേശങ്ങളിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. പാർട്ടി ബ്രാഞ്ച് സെക്രട്ടറിയായും നന്മണ്ട ലോക്കൽകമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
അടിയന്തരാവസ്ഥയിൽ സി.പി.ഐ.എം നേതാവ് യു. കുഞ്ഞിരാമൻ സഖാവിൻ്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. ദീർഘകാല അധ്യപക സമരത്തിൽ പങ്കെടുത്തതിൻ്റെ പേരിൽ സർവ്വീസിൽ നിന്ന് സസ്പെൻഷന് വിധേയനായിരുന്നു. നല്ലൊരു കലാകാരൻ കൂടിയായിരുന്നു അദ്ദേഹം. എ.യു.പി എസ് മങ്ങാട്, എ.എൽ.പി.എസ് ബാലബോധിനി എന്നിവിടങ്ങളിൽ ജോലി ചെയ്ത് പ്രധാനാധ്യാപകനായി വിരമിച്ചു.
ഭാര്യ: കൗസല്യ, പരേതയായ ലഷ്മി. മക്കൾ: വിനോദ് കുമാർ (പോപ്പിസ്റ്റുഡിയോ നന്മണ്ട 13), മിനി, റാണി മരുമക്കൾ: ലിഷ (പൈമ്പ്ര), ദാസാനന്ദൻ (കിനാലൂർ), വിജയകുമാർ (പൂവാട്ടു പറമ്പ്). സഹോദരങ്ങൾ: ബാലൻ മാസ്റ്റർ (ഇയ്യാട്), ഉണ്ണീരി ക്കുട്ടി മാസ്റ്റർ (കാക്കൂർ 11/4), ഗോവിന്ദൻ മാസ്റ്റർ(കണ്ണൂർ), ദാക്ഷായണി (അത്തോളി), ലീല (കൊടുവള്ളി), ദേവദാസ് നന്മണ്ട (കൂളിപ്പൊയിൽ), പരേതയായ കുട്ടിമാളു, കല്യാണി.
സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് വീട്ടുവളപ്പിൽ.
Tags:
OBITUARY