Trending

VarthaLink

ചൂട് അതികഠിനം; സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം


തിരുവനന്തപുരം: ചൂട് കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രാവിലെ 10 മണി മുതൽ വൈകീട്ട് നാല് മണി വരെ ഔട്ട്ഡോർ കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്റെ നിർദ്ദേശപ്രകാരമാണിത്.

നിയന്ത്രണം കായിക പരിശീലനങ്ങൾക്കും വിവിധ സെലക്ഷൻ ട്രയൽസുകൾക്കും ബാധകമാണ്. കടുത്ത ചൂട് തുടരുന്നതു വരെ ഈ നിയന്ത്രണം നിലനിൽക്കും. ചൂട് കാരണം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ കായിക താരങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

അതേസമയം, പാലക്കാട് ജില്ലയിൽ സാധാരണയേക്കാൾ നാലു മുതൽ അഞ്ചു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. 40 ഡിഗ്രി സെൽഷ്യസ് ആണ് ഉയർന്ന താപനില. ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് അന്തരീക്ഷ താപനില ഇനിയും ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Post a Comment

Previous Post Next Post