Trending

VarthaLink

ക്ഷേമ പെൻഷൻ; സർക്കാർ 900 കോടി അനുവദിച്ചു, വിതരണം ബുധനാഴ്ച മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിനായി 900 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ഇതോടെ ഒരു മാസത്തെ പെൻഷൻ വിതരണം അടുത്ത ആഴ്ച നടക്കും. ബുധനാഴ്ച മുതലാണ് പെൻഷൻ വിതരണം തുടങ്ങുക. മസ്റ്ററിംഗ് പൂര്‍ത്തിയാക്കി, അര്‍ഹരായ എല്ലാവര്‍ക്കും പെൻഷൻ എത്തിക്കാൻ തീരുമാനമായി.

ക്ഷേമ പെൻഷൻ ഇനത്തിൽ നൽകാനുള്ള അഞ്ച് മാസത്തെ കുടിശ്ശിക നൽകി ഏപ്രിൽ മുതൽ അതാത് മാസം പെൻഷൻ വിതരണം ചെയ്യുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. സഹകരണ കൺസോഷ്യം രൂപീകരിച്ച് പെൻഷൻ തുക കണ്ടെത്താനൊക്കെ ഇടയ്ക്ക് ശ്രമം നടന്നിരുന്നെങ്കിലും പ്രതീക്ഷിച്ച തുക സമാഹരിക്കാൻ ധനവകുപ്പിന് കഴിഞ്ഞിരുന്നില്ല.

അതേസമയം ഈ വര്‍ഷം 18,253 കോടി രൂപ കൂടി കടമെടുക്കാൻ കേന്ദ്ര സര്‍ക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ക്ഷേമ പെൻഷൻ വിതരണത്തിനും വിരമിക്കൽ ആനുകൂല്യങ്ങൾക്കും ഈ തുക ധനവകുപ്പിന് ആശ്വാസമാണ്.

Post a Comment

Previous Post Next Post