Trending

VarthaLink

ബ്രിട്ടാനിയ ബിസ്കറ്റിൻ്റെ 300 ഗ്രാം പാക്കറ്റിന് തൂക്കക്കുറവ്; ഉപഭോക്താവിന് 60,000 നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്


തൃശൂർ: ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ 300 ഗ്രാം ബിസ്കറ്റ് പാക്കറ്റിന് നിശ്ചിത തൂക്കം ഇല്ലാത്തതിനെ തുടർന്ന് പിഴ വിധിച്ച് ഉപഭോക്തൃ കോടതി. 60,000 രൂപയും പലിശയും പരാതിക്കാരന് നൽകണമെന്ന് തൃശൂർ ഉപഭോക്തൃ കോടതി. 300 ഗ്രാം ബിസ്കറ്റ് പാക്കറ്റിൽ 52 ഗ്രാം വരെ കുറവ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

തൃശൂർ സ്വദേശി ജോർജ് തട്ടിലാണ് പരാതിക്കാരൻ. കൗതുകത്തിന്‍റെ പുറത്താണ് വരാക്കരയിലെ ബേക്കറിയിൽ നിന്നും വാങ്ങിയ ന്യൂട്രി ചോയ്സ് ആരോറൂട്ട് ബിസ്ക്കറ്റ് ജോർജ് തൂക്കിനോക്കിയത്. എന്നാൽ 300 ഗ്രാം ഉണ്ടാകേണ്ട സ്ഥാനത്ത് 52 ഗ്രാമോളം കുറവാണ് കണ്ടെത്തിയത്. ഇതോടെ കൂടുതൽ പായ്ക്കറ്റുകൾ ജോർജ് തൂക്കി നോക്കി. എല്ലാപാക്കറ്റിലും തൂക്കക്കുറവ് കണ്ടതോടെ തൃശൂരിലെ ലീഗൽ മെട്രോളജി ഓഫീസിലെത്തി പരിശോധന നടത്തി. ഇവിടെയും തൂക്കക്കുറവ് കണ്ടെത്തിയോടെ ഉപഭോക്ത കോടതിയെ സമീപിക്കുകയായിരുന്നു.

ഹരജിക്കാരനുണ്ടായ സാമ്പത്തിക നഷ്ടത്തിനും വിഷമതകൾക്കുമായി ചെലവിലേക്ക് 50000 രൂപയും നഷ്ടപരിഹാരമായി 10000 രൂപയുമാണ് നൽകേണ്ടത്. 9 % പലിശയും ഹരജി ഫയൽ ചെയ്ത തിയതി മുതൽ നൽകണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് കർശന നിർദ്ദേശവും കോടതി നൽകി.

Post a Comment

Previous Post Next Post