Trending

VarthaLink

താമരശ്ശേരിയിൽ യുവതിയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് പണം തട്ടി; രണ്ട് പേർക്കെതിരെ കേസ്

താമരശ്ശേരി: ഇരുപത്കാരിയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ഭർത്തൃബന്ധുക്കൾ സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്ന് പരാതി. പുതുപ്പാടി സ്വദേശിനിയായ യുവതിയാണ് താമരശ്ശേരി പോലീസിൽ പരാതി നൽകിയത്.

വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വ്യാജ ഐ.ഡി.യുണ്ടാക്കിയ ശേഷം യുവതിയുടെ എഡിറ്റ് ചെയ്ത ഫോട്ടോ അയച്ച് പലരിൽനിന്ന്‌ പണം കൈക്കലാക്കിയെന്നാണ് പരാതി. ആൽബം തയാറാക്കാനെന്ന് പറഞ്ഞ് കൈക്കലാക്കിയ ഫോട്ടോകളാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതെന്നാണ് യുവതി പറയുന്നത്. സംഭവത്തിൽ മുക്കം സ്വദേശികളായ ഷാനിബ (28), ജാസ്‌മോൻ (35) എന്നിവരുടെ പേരിൽ താമരശ്ശേരി പോലീസ് കേസെടുത്തു.

Post a Comment

Previous Post Next Post