കോഴിക്കോട്: ഫെറോക്കിന് സമീപം കുണ്ടായിത്തോടിൽ ട്രെയിനിടിച്ച് ഉമ്മയും മകളും മരിച്ചു. നസീമ (36), ഫാത്തിമ നിയ (15) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് 5 മണിയോടെയായിരുന്നു അപകടം.
പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കൊച്ചുവേളി–ചണ്ഡീഗഡ് സമ്പർക്രാന്തി ട്രെയിനാണ് ഇടിച്ചത്. നസീമ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഫാത്തിമയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുണ്ടായിത്തോട് കല്ലേരിപ്പാറയിൽ ഹംസക്കോയയുടെ മകൻ ഹാരിസിന്റെ വിവാഹ സൽക്കാരത്തിന് എത്തിയതായിരുന്നു ഇവർ. നിസാറാണ് നസീമയുടെ ഭർത്താവ്.