ബാലുശ്ശേരി: ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചരണം ബാലുശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 4 മണിക്ക് അവസാനിപ്പിക്കാന്‍ തീരുമാനം. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബാലുശ്ശേരി പൊലീസ് സ്റ്റേഷനില്‍ നടന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
യോഗത്തില്‍ സ്റ്റേഷന്‍ പരിധിയില്‍ എല്ലാ സ്ഥലങ്ങളിലും പരസ്യ പ്രചാരണം കൃത്യം നാലുമണിക്ക് അവസാനിക്കാന്‍ തീരുമാനിച്ചു. ടൗണ്‍ കേന്ദ്രീകരിച്ചുള്ള കൊട്ടിക്കലാശം വൈകിട്ട് 03.30 മുതല്‍ 4 മണി വരെ മാത്രമാക്കി ചുരുക്കാനും തീരുമാനമായി.
യോഗത്തില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ മുന്നണികളുടെ ബാലുശ്ശേരി, പനങ്ങാട്, നന്മണ്ട, ഉണ്ണികുളം, കോട്ടൂര്‍, നടുവണ്ണൂര്‍ എന്നീ പഞ്ചായത്തുകളിലെ പ്രധാന നേതാക്കന്‍മാരായ 21 പേര്‍ പങ്കെടുത്തു. ബാലുശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കണ്ടമ്പേത്ത്, സബ് ഇന്‍സ്പക്ടര്‍ മുഹമ്മദ് പുതുശ്ശേരി എന്നിവരും പങ്കെടുത്തു.