Trending

VarthaLink

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി; ഒരാൾ കസ്റ്റഡിയിൽ


കോഴിക്കോട്: കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി. പണിക്കർ റോഡിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ഗാന്ധിനഗർ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. വെള്ളയിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

കൊല്ലപ്പെട്ട ശ്രീകാന്ത് കൊലക്കേസ് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതി ചേർക്കപ്പെട്ടയാളാണെന്ന് പൊലീസ് പറഞ്ഞു. പുലർച്ചെ ഓട്ടോയിൽ ശ്രീകാന്തിനെ കൂടാതെ മറ്റ് രണ്ടുപേർ ഉണ്ടായിരുന്നു. ഇവര്‍ മദ്യപിച്ചിരുന്നതായും അതിൽ ഒരാളാണ് കൊല നടത്തിയതെന്നാണ് പൊലീസ് നിഗമനം. ഓട്ടോയിൽ മദ്യപിച്ച് ഉറങ്ങിയ മറ്റൊരാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

നേരത്തെ ശ്രീകാന്തിന്റെ കാറു കത്തിച്ചതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. ഇവരാണ് കൊലയ്ക്ക് പിന്നിലെന്നാണ് കുടുംബം ആരോപിക്കുന്നത്. ശ്രീകാന്തിന്റെ ഓട്ടോയുടെ സമീപം കത്തിയ കാറും പാർക്ക് ചെയ്തിട്ടുണ്ട്. കൂടെയുണ്ടായിരുന്ന ആളെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പൊലീസ് അന്വേഷിക്കുന്നത്.




Post a Comment

Previous Post Next Post